India International News Politics Sports

ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഫൈനലിൽ എതിരാളികളെ 4-1ന് തകർത്തു ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

വിജയം ശ്രദ്ധേയമായ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതാരങ്ങളുടെ അപാരമായ കഴിവാണ് ഈ നേട്ടത്തിലൂടെ പ്രകടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിലെ മുഴുവൻ അംഗങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്.

തോൽവിയറിയാത്ത മികച്ച പ്രകടനത്തിലൂടെ ഏഷ്യാ കപ്പ് കിരീടം നിലനിർത്തിയ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടീമിൻ്റെ വിജയം താരങ്ങളുടെ കഴിവിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഹോക്കിക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിലെ മുഴുവൻ അംഗങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *