Business Kerala News

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ ഉയർന്ന് 14,240 രൂപയായി. ഒരു പവന് 1,040 രൂപ വർധിച്ച് 1,13,920 രൂപയായി ഉയർന്നുവെന്ന് കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്നലെ 1,12,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. ഇതിൽ നിന്ന് ഇന്നേക്ക് 1,040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ സ്വർണവിലയിൽ സ്ഥിരമായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് ഉപഭോക്താക്കളിൽ ആശങ്കയും വിപണിയിൽ ഏറ്റക്കുറച്ചിലുകളും സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവ് തുടരുന്നു. വെള്ളിയുടെ ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളർ നിരക്കിലെ വ്യത്യാസങ്ങളും സ്വർണവില ഉയരാൻ കാരണമാകുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *