കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയാകുമ്പോഴും അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നീ പേരുകളാണ് കൂടുതലും മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരിലാര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരേയും നിലവിലെ നേതാക്കളെയെല്ലാം ഇതിനുവേണ്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വിഡി സതീശന്‍ പക്ഷത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ ആരായുന്നത് അപഹാസ്യമാണെന്നാണ് സതീശന്‍ പക്ഷം അഭിപ്രായപ്പെടുന്നത്. അതുപോലെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ കെസി വേണുഗോപാലിനെ പിന്തുണക്കുന്നവരാണെന്നും അവര്‍ പറയുന്നു. വിഷയത്തില്‍ തന്റെ പ്രതിഷേധം സതീശന്‍ ഹൈക്കമാന്‍ഡിനെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.
കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍ തുടങ്ങിയ മുന്‍ അധ്യക്ഷന്മാരും ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ് ഇപ്പോഴുള്ള പ്രസിഡന്റുമാരുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.





