മുഖ്യമന്ത്രി വി. ഡി. സതീശൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ ദർശനം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നേന്ത്രപ്പഴം കൊണ്ട് മുഖ്യമന്ത്രിക്ക് തുലാഭാര വഴിപാടും നടത്തി. 69 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു. ആയതിൻ്റെ തുകയായ 3550 രൂപ ക്ഷേത്രത്തിൽ അടച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ Read More…
Tag: VD Satheeshan
മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.
സംഘപരിവാർ മൻമോഹൻ സിങ്ങിനോട് മാപ്പ് പറയണം; വി.ഡി. സതീശൻ
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും മാപ്പ് പറയണമെന്ന് കേരള മുഖ്യമന്ത്രി വിഡി സതീശൻ. കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ വർഷങ്ങളോളം മൻമോഹൻ സിങ്ങിനെ വേട്ടയാടിയ സംഘപരിവാറും മാധ്യമങ്ങളുടെ ഒരു വിഭാഗവും സുപ്രീംകോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലും എക്‌സ് (X) പ്ലാറ്റ്ഫോമിലും പങ്കുവെച്ച കുറിപ്പിൽ സതീശൻ ഇക്കാര്യം വ്യക്തമാക്ക്. “ഞാൻ എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നത് ചരിത്രം Read More…
വിഴിഞ്ഞം തുറമുഖം: അദാനി നൽകേണ്ടിയിരുന്ന ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണം വൈകിയതിന് അദാനി പോർട്ട് നൽകേണ്ടിയിരുന്ന ഏകദേശം ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയിലെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC)ക്ക് കൈമാറാനുള്ള നീക്കം “വൻ ഇടപാടിൻ്റെ” ഭാഗമാണെന്ന സിപിഎമ്മിൻ്റെ ആരോപണവും അദ്ദേഹം തള്ളി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (AVPPL) ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് Read More…
മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.. രാത്രി ഏട്ടുമണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്രദർശനം. ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി തൃശൂർ കയ്പമംഗലത്തെ കൺവൻഷൻ സെൻ്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നത്.
കള്ളാടി മണ്ണിടിച്ചിൽ: തുരങ്ക, ടൗൺഷിപ്പ് പദ്ധതികളിലെ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കാൻ വിദഗ്ധ സമിതി
തിരുവനന്തപുരം: കള്ളാടിയിലെ മണ്ണിടിച്ചലിനെ തുടർന്ന് തുരങ്ക, ടൗൺഷിപ്പ് പദ്ധതികളുടെ സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള നടപടികളും സാങ്കേതിക നിർദേശങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷനായ യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ Read More…
വയനാട് മണ്ണിടിച്ചില്‍; ദൗര്‍ഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രി
വയനാട് മണ്ണിടിച്ചില്‍; ദൗര്‍ഭാഗ്യകരമായ ദുരന്തമെന്ന് മുഖ്യമന്ത്രിവയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരണപ്പെട്ടു. ഏഴ് പേരെ കാണാതായി എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ല കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കരാറുകാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ദൗര്യഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീനാക്ഷീ പാലത്തിന് Read More…
മദ്യം വാങ്ങാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം?
സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇനി ഐഡി കാര്‍ഡും വേണ്ടി വരും. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്. കര്‍ണാടക മോഡല്‍ പോലെ നോ-ഐഡി നോ എന്‍ട്രി നിബന്ധന പോലെ കേരളത്തിലും നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടി വരുമെന്നതാണ് പുതിയ രീതി. നിലവില്‍ ഫയല്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. വിശദമായ ചര്‍ച്ചക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.
വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ (WLF) മൂന്നാമത് എഡിഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും ഡബ്ല്യു.എൽ.എഫ് (WLF) രക്ഷാധികാരിയുമായ ടി. സിദ്ദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.എൽ.എമാരായ ഉഷ വിജയൻ, ഐ.സി ബാലകൃഷ്ണൻ, ഫെസ്റ്റിവൽ ഡയറക്ടറും മുതിർന്ന പത്ര പ്രവർത്തകനുമായ ഡോ. വിനോദ് കെ ജോസ് എന്നിവർ സംസാരിച്ചു. 2026 ഡിസംബർ 20, 21, 22, Read More…
‘ഓപ്പറേഷന്‍ തൂഫാന്‍’ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി ഇൻ്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു Read More…






