സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇനി ഐഡി കാര്‍ഡും വേണ്ടി വരും. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്.
കര്‍ണാടക മോഡല്‍ പോലെ നോ-ഐഡി നോ എന്‍ട്രി നിബന്ധന പോലെ കേരളത്തിലും നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടി വരുമെന്നതാണ് പുതിയ രീതി. നിലവില്‍ ഫയല്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. വിശദമായ ചര്‍ച്ചക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.





