Business Economy Health Kerala News

മദ്യം വാങ്ങാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം?

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇനി ഐഡി കാര്‍ഡും വേണ്ടി വരും. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്. കര്‍ണാടക മോഡല്‍ പോലെ നോ-ഐഡി നോ എന്‍ട്രി നിബന്ധന പോലെ കേരളത്തിലും നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടി വരുമെന്നതാണ് പുതിയ രീതി. നിലവില്‍ ഫയല്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. വിശദമായ ചര്‍ച്ചക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.

Business Economy Kerala News

സംസ്ഥാനത്ത് മദ്യ വില കുറച്ചു

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് തുടങ്ങിയ ബ്രാന്റുകള്‍ക്ക് 10 രൂപ വീതമാണ് കുറച്ചത്. 500 മില്ലി ലിറ്ററിനാണ് 10 രൂപ കുറച്ചത്. ചില ബ്രാണ്ടുകള്‍ക്ക് 30 രൂപ മുതല്‍ 50 രൂപ വരെ കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നടപ്പില്‍ വരും.കമ്പനികളുടെ നിര്‍ദേശപ്രകാരമാണ് വില കുറച്ചതെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ പറഞ്ഞു.