മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പാർലമെന്റ് പാസാക്കിയ നിയമം ലംഘിച്ചെന്നും നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നും ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച നിയമം കുമാർ ലംഘിച്ചെന്നാണ് ചവാന്റെ ആരോപണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ പക്ഷപാതപരമായ നയങ്ങൾ ഒരാൾക്ക് നിയമവിരുദ്ധമായി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായകരമാകുന്നുവെന്നും ചവാൻ ആരോപിച്ചു.




