തൃശൂർ: ‘കേന്ദ്ര ബഡ്ജറ്റും കാർഷിക കേരളവും’ എന്ന വിഷയത്തെ ആസ്പദമാക്കി ബി.ജെ.പിയുടെ കർഷക മോർച്ച തൃശൂർ റവന്യൂ ജില്ലയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃശൂർ ജവഹർ ബാലഭവനിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: കെ കെ അനീഷ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. കിസാൻ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ അഡ്വ: എസ് ജയസൂര്യൻ വിഷയാവതരണം നടത്തും.
കാർഷിക മേഖലയെ ബാധിക്കുന്ന കേന്ദ്ര ബഡ്ജറ്റ് നിർദേശങ്ങൾ, കേരളത്തിലെ കർഷകർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ, ഭാവി സാധ്യതകൾ എന്നിവയെ കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.





