Business Economy Kerala News

കുതിച്ചുയർന്ന് സ്വർണവില; പവന് ₹1.05 ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ചതോടെ 22 കാരറ്റ് (916) സ്വർണം ഒരു പവന് (8 ഗ്രാം) വില 1,05,080 രൂപ ആയി. ഗ്രാമിന് 13,135 രൂപയാണ് ഇന്നത്തെ നിരക്ക്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,795 രൂപയും ഒരു പവന് 86,360 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 230 രൂപയായി തുടരുന്നു. ഇതോടെ 8 ഗ്രാം വെള്ളിയുടെ വില 1,840 രൂപയായി.

ആഗോള വിപണിയിലെ വിലക്കയറ്റവും ആഭ്യന്തര വിപണിയിലെ ആവശ്യകതയും സ്വർണവിലയിലെ തുടർച്ചയായ വർധനവിന് കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. സ്വർണവിലയിലെ മുന്നോട്ടുള്ള മാറ്റങ്ങൾ ആഭരണ വ്യാപാരികളും ഉപഭോക്താക്കളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *