Education India News Politics

വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തർ സമരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും കെജ്‌രിവാളിൻ്റെ ആഹ്വാനം

ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിൻ്റെ 21-ാം ദിവസത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിന് പിന്നാലെ, ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കുചേരണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു. പരീക്ഷാ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നവർക്കൊപ്പം രാജ്യം ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വാങ്‌ചുക്കിനെ പ്രതിഷേധവേദിയിൽ നിന്ന് മാറ്റിയതിന് പിന്നാലെ, സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ജന്തർ മന്തറിൽ താനും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *