ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിൻ്റെ 21-ാം ദിവസത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ, ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കുചേരണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു. പരീക്ഷാ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നവർക്കൊപ്പം Read More…
Tag: arvind kejriwal
മയക്കുമരുന്നിൻ്റെ പ്രവേശന കവാടമായി ഗുജറാത്ത് മാറി: കെജ്‌രിവാൾ
ബിജെപി ഭരിക്കുന്ന ഗുജറാത്ത് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തിൻ്റെ പ്രധാന പ്രവേശന കവാടമായി മാറിയെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. പഞ്ചാബ് സ്റ്റേറ്റ് ട്രേഡേഴ്‌സ് കമ്മീഷൻ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയപ്പോൾ 70 ശതമാനം മയക്കുമരുന്നും പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയും 30 ശതമാനം ഗുജറാത്ത് വഴിയുമാണ് എത്തിയിരുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും 70 Read More…
2027 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗോവയിലെത്തി അരവിന്ദ് കെജ്‌രിവാൾ
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഗോവയിലെത്തി. 2027ലെ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സന്ദർശനം. ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ, പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തുമെന്നും സംഘടന വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഗോവയിൽ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് സന്ദർശനമെന്ന് പാർട്ടി വ്യക്തമാക്കി.
കെജരിവാളിനും സിസോദിയയ്ക്കും പരാജയം; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിജയം നേടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ മൂവായിരം വോട്ടിനാണ് തോറ്റത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയാണ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി. ആദ്യമായാണ് കെജരിവാള്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പര്‍വേശ് വര്‍മ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ്. അദ്ദേഹത്തിന് 25,507 വോട്ടും കെജരിവാളിന് 22,057 വോട്ടുമാണ് ലഭിച്ചത്. ജങ്പുര മണ്ഡലത്തില്‍ Read More…
കേജ്രിവാളിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം; ജാമ്യം അനുവദിച്ചു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് മദ്യനയ അഴിമതി കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നു പറഞ്ഞുകൊണ്ട് ജഡ്ജിമാർ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും, ഇരുവരും ജാമ്യം നൽകുന്നതിൽ ഏകകണ്ഠമായി തീരുമാനിച്ചു. സിബിഐയുടെ വാദത്തിൽ ശക്തമായ അടിസ്ഥാനമില്ലെന്നും, കേജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നു ജസ്റ്റിസ് ഉജ്വൽ ഭുയൻ അഭിപ്രായപ്പെട്ടു. തെളിവുകളുടെ അഭാവവും, വിചാരണ ഉടൻ പൂർത്തിയാകാനുള്ള സാധ്യതയില്ലാത്തതും കണക്കിലെടുത്താണ് ജാമ്യം. സുപ്രീംകോടതിയുടെ വിധി ആംആദ്മി പാർട്ടി ആഹ്ലാദത്തോടെ സ്വീകരിച്ചു. “സത്യം ജയിച്ചു,” Read More…




