Kerala News

യാത്രക്കാർക്ക് സന്തോഷവാർത്ത: കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ; ശിവരാത്രിക്ക് പ്രത്യേക ട്രെയിനുകൾ

കൊച്ചി: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യവും സ്ഥിരമായ തിരക്കുമനുസരിച്ച് കൊച്ചി മെട്രോ സർവീസ് സമയം രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ആലുവയും തൃപ്പൂണിത്തുറയും എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടും.

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 (ഞായർ – ശിവരാത്രി) തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30-ന് പുറപ്പെടും. ഫെബ്രുവരി 16 (തിങ്കൾ) ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും. രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിള്‍ പ്രകാരം ഓടും.

Leave a Reply

Your email address will not be published. Required fields are marked *