കൊച്ചി: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യവും സ്ഥിരമായ തിരക്കുമനുസരിച്ച് കൊച്ചി മെട്രോ സർവീസ് സമയം രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ആലുവയും തൃപ്പൂണിത്തുറയും എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15 (ഞായർ – ശിവരാത്രി) തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30-ന് Read More…
Tag: kochi metro
കൊച്ചി മെട്രോ സ്മാർട്ട് സിറ്റിയിലേക്കും; രണ്ടാം ഘട്ട വിപുലീകരണത്തിന് അംഗീകാരം, മൂന്നാം ഘട്ട ഡിപിആർ മാർച്ചിൽ
കൊച്ചി: ഐടി ഹബ്ബായ കാക്കനാട് മേഖലയിലെ വികസനത്തിന് കൂടുതൽ വേഗം പകരുന്ന രീതിയിൽ, കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കിന് അപ്പുറം സ്മാർട്ട് സിറ്റിയിലേക്ക് നീട്ടാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാർത്താ സമ്മേളനത്തിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട പാതയ്ക്കായി ആവശ്യമായ സ്ഥലം കണ്ടെത്തൽ നടപടികൾ പൂർത്തിയായതായും, ഭൂമി കൈമാറുന്നതിനുള്ള തുടർനടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും കെഎംആർഎൽ അറിയിച്ചു. നിലവിൽ പുരോഗമിക്കുന്ന രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ Read More…
ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും
കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന്‍ Read More…
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡിപിആര്‍ തയ്യാറാക്കാന്‍ പഠനം തുടങ്ങി
കൊച്ചി: ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ പഠനം തുടങ്ങി.ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിലവിലെ മെട്രോ ഘടനയില്‍ നിന്ന് വിഭിന്നമായി ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാകും മൂന്നാംഘട്ട മെട്രോ തയ്യാറാവുക. 17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. ഡിപിആറിന്റെ Read More…
33.34 കോടിയുടെ പ്രവര്‍ത്തന ലാഭം; തുടർച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞു. എന്നാൽ 2019- 20 വര്‍ഷം അത് 13.92 കോടിയായും 2020 – 21 ല്‍ 56.56 കോടിയായും Read More…
ഐഎസ്എൽ മാച്ചിനോട് അനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണങ്ങൾ; മെട്രോ സർവീസും വർദ്ധിപ്പിച്ചു
കൊച്ചി: കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പകൽ രണ്ടുമുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. വടക്കൻ ജില്ലകളിൽനിന്ന് വരുന്നവർക്ക് ആലുവ മണപ്പുറം പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ വഴിയാണ് സ്റ്റേഡിയത്തിലെത്താനുള്ള നിർദേശം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലും കയറി ഇരുമ്പനം-സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനം പാർക്ക് ചെയ്യാം. ആലപ്പുഴയിൽനിന്ന് വരുന്നവർക്ക് Read More…
കൊച്ചി മെട്രോ: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര!
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു. നവംബർ 5 മുതൽ 11 വരെ, ദിവസവും 1000 കുട്ടികൾക്കായാണ് ഈ സൗജന്യ യാത്ര. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ, സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വൈകിട്ട് നടക്കാവുന്ന കായികമേള മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി Read More…





