India Kerala News Politics

ഗ്യാനേഷ് കുമാറിൻ്റെ രാജി പ്രതിഷേധം, മാധ്യമപ്രവർത്തകരെ പൊലീസ് കൈകാര്യം ചെയ്തതിൽ പ്രസ് ക്ലബ് പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതിഷേധിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

ശനിയാഴ്ച പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ചിരുന്നു. പരാതികൾ ലഭിച്ചിട്ടുണ്ടെന്നും “നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം” ഉറപ്പാക്കുന്നതിനായി അവ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരോട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടിയിലും പെരുമാറ്റത്തിലും ഞെട്ടലും നിരാശയും രേഖപ്പെടുത്തുന്നതായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും തങ്ങളുടെ പ്രൊഫഷണൽ ചുമതലകൾ നിർവഹിക്കുന്നതിനിടെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *