Agriculture India International Kerala News

അന്താരാഷ്ട്ര ജലസസ്യ സമ്മേളനത്തിന് സമാപനം

 കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ജലസസ്യ സമ്മേളനം സമാപിച്ചു. 

 എം.ബി.ജി.ഐ.പി.എസ്. ലെ ലോട്ടസ് ഹാളിൽ നടന്ന സമാപനച്ചടങ്ങിൽ  കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ വൈസ് ചാൻസലർ പ്രൊഫ.ഡോ. എ. ബിജുകുമാർ മുഖ്യാതിഥിയായി. കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി ഡോ. പി. ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡന്റെ മുൻ  ഡയറക്ടറും കേരള അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റുമായ പ്രൊഫ. ജി.എം. നായരെ ചടങ്ങിൽ ആദരിച്ചു.മികച്ച അവതരണങ്ങൾക്ക്  അവാർഡ് വിതരണം ചെയ്തു. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സയന്റിസ്റ്റ് ഇൻ ചാർജ് ഡോ എൻ. എസ്. പ്രദീപ് സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

കെ.എസ്.സി.എസ്.ടി.ഇ.–എം.ബി.ജി.ഐ.പി.എസ്. ശാസ്ത്രജ്ഞ ഡോ. കെ.എം. മഞ്ജുള സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ. വി.എസ്. ഹരീഷ് നന്ദി പറഞ്ഞു.

സമ്മേളനത്തിൽ ജലസസ്യങ്ങളുടെ സംരക്ഷണം, ഗവേഷണം, സുസ്ഥിര ഉപയോഗം, പുതുമയാർന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ നൂതന അറിവുകൾ വിദഗ്ധർ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *