തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ, റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ കൊച്ചുവേളി – കോർബ എക്സ്പ്രസ് ട്രെയിൻ തട്ടി, സ്ത്രീയ്ക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ട് ദാരുണ അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ, സ്ഥാനാർഥികളായ ഡോണൾഡ് ട്രംപിനെയും കമലാ ഹാരിസിനെയും കഠിനമായി വിമർശിച്ചു. ഒരു മാധ്യമവുമായുള്ള സംഭാഷണത്തിനിടെ, ഈ രണ്ട് നേതാക്കളും “ജീവിതത്തിന് എതിരായവർ” ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപിനെ കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ച കർശന നടപടികൾക്കായും, കമലാ ഹാരിസിനെ ഗർഭഛിദ്രം അനുകൂലിക്കുന്ന നിലപാടിനായും വിമർശന വിധേയമാക്കിയ മാർപാപ്പ, എല്ലാ വോട്ടർമാരും സുതാര്യമായി ചിന്തിച്ച് തിന്മ കുറവുള്ളവരെ തിരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്തു. “കുടിയേറ്റം ഒരു മൗലികാവകാശമാണ്” എന്ന് കർത്താവ് പറഞ്ഞപ്പോൾ, കുട്ടിയെ അമ്മയുടെ ഉദരത്തിൽ Read More…
അടിയന്തര ഇടപെടലിന് മന്ത്രി നിർദേശം നൽകി അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ Read More…
പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രമെഴുതുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ തകർത്ത താരം, ഇപ്പോൾ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 100 കോടിയിലധികം ഫോളോവേഴ്സ് നേടികൊണ്ട് റൊണാൾഡോ ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 60 കോടി, എക്സിൽ (മുൻപ് ട്വിറ്റർ) 10 കോടി, ഫേസ്ബുക്കിൽ 17 കോടി, യൂട്യൂബിൽ 6 കോടി വരിക്കാരുടെ പിന്തുണയോടെ റൊണാൾഡോ തന്റെ ആകർഷകമായ സാന്നിദ്ധ്യം ഉറപ്പിച്ചു. “ഞങ്ങൾ 1 ബില്യൺ Read More…