International News Sports

സോഷ്യല്‍ മീഡിയയിലെ രാജാവായി ക്രിസ്റ്റ്യാനോ: ഫോളോവേഴ്സ് 100 കോടി കടന്നു!

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രമെഴുതുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ തകർത്ത താരം, ഇപ്പോൾ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 100 കോടിയിലധികം ഫോളോവേഴ്സ് നേടികൊണ്ട് റൊണാൾഡോ ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയായി മാറിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ 60 കോടി, എക്സിൽ (മുൻപ് ട്വിറ്റർ) 10 കോടി, ഫേസ്ബുക്കിൽ 17 കോടി, യൂട്യൂബിൽ 6 കോടി വരിക്കാരുടെ പിന്തുണയോടെ റൊണാൾഡോ തന്റെ ആകർഷകമായ സാന്നിദ്ധ്യം ഉറപ്പിച്ചു. “ഞങ്ങൾ 1 ബില്യൺ ഫോളോവേഴ്സ് എന്ന ചരിത്രം സൃഷ്ടിച്ചു. ഇത് വെറും ഒരു സംഖ്യയല്ല, എന്റെ കഠിന പ്രയത്‌നത്തിന്റെയും ഞങ്ങളെ പിന്തുണച്ച നിങ്ങളുടെ സ്‌നേഹത്തിന്റെയും തെളിവാണ്,” – റൊണാൾഡോ സന്തോഷത്തോടെ പറഞ്ഞു.

റൊണാൾഡോയുടെ ഈ നേട്ടം ലോകമൊട്ടാകെയുള്ള ആരാധകരുടെ പിന്തുണയും അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിനോടുള്ള തീക്ഷ്ണ സമർപ്പണവും തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *