കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത നിലപാട്. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ? എന്ന ചോദ്യമുയർത്തിയ കോടതി, 15 ആനകൾ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് ചോദിച്ചു.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ആനകൾ തമ്മിൽ 3 മീറ്റർ അകലമുളള മാർഗരേഖ ആളുകളുടെ സുരക്ഷ പരിഗണിച്ചാണെന്നും അത് പാലിക്കേണ്ടത് നിർബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
“15 ആനകളുടെ പ്രത്യേകത എന്താണ്?” എന്ന ചോദ്യമുയർത്തിയ കോടതി, 9 ആനകളുടെ എഴുന്നള്ളിപ്പിലൂടെ ആചാരം നടത്താമെന്നും പ്രായോഗികമായ പരിഹാരങ്ങളാണ് അന്വേഷിക്കേണ്ടതെന്നും വിശദീകരിച്ചു.