മുംബൈയിലും ഡല്‍ഹിയിലും ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകള്‍ക്കു മുന്നില്‍ വലിയ തിരക്കോടെയാണ് പുതിയ ഐഫോണ്‍ 16 സീരീസ് വിപണിയിലെത്തിയത്. സെപ്റ്റംബര്‍ 20ന് ആരംഭിച്ച വില്പനയ്ക്ക് മുന്നോടിയായി, ആപ്പിള്‍ ആരാധകര്‍ പുലര്‍ച്ചെ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മുംബൈയിലെ ബി.കെ.സി ആപ്പിള്‍ സ്റ്റോർ ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോർ ആയതുകൊണ്ട് അവിടുത്തെ തിരക്ക് വാർത്താപ്രാധാന്യം നേടി. ഡല്‍ഹിയിലെ സാകേത് സ്റ്റോറിലും ജനത്തിരക്ക് അതേപടി തുർന്നു.
നവീകരിച്ച ഇന്റലിജൻസ് ഫീച്ചറുകളോടുകൂടിയ പുതിയ ഐഫോൺ മോഡലുകൾക്ക് ഐഫോൺ 15 സീരീസിൽ നിന്നു രൂപകൽപ്പനയിൽ ചെറിയ മാറ്റങ്ങൾ മാത്രമാണുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്‌സെറ്റുകളാണ് പുതിയ സീരീസിൻ്റെ സവിശേഷത.





