Kerala News

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവിലേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോള്‍ ഉണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ചാക്കോ മരിച്ചു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. സേലത്തിന് സമീപം ഷൈന്‍ ടോം ചാക്കോയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മക്കും സഹോദരനും ചെറിയ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഷൈനിന്റെ അസിസ്റ്റന്റായിരുന്നു. ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *