കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ Read More…
Tag: shine tom chacko
ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവിന്റെ സംസ്‌കാരം രാവിലെ മുണ്ടൂരില്‍
തൃശൂര്‍: തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മ്മല മാതാ പള്ളിയില്‍ നടക്കും. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷൈനിനെ രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിക്കും. തുടർന്ന് തിരികെ ആശുപത്രിയില്‍ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെങ്കിലും ഷൈനിന് ആറാഴ്ചകളോളം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ ഷൈനിന്റെ ഇടതു തോളിന് മൂന്ന് പൊട്ടലുകളും നട്ടെല്ലിന് Read More…
ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്
സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗളൂരുവിലേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോള്‍ ഉണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ചാക്കോ മരിച്ചു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. സേലത്തിന് സമീപം ഷൈന്‍ ടോം ചാക്കോയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മക്കും സഹോദരനും ചെറിയ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഷൈനിന്റെ അസിസ്റ്റന്റായിരുന്നു. ഷൈന്‍ ടോം ചാക്കോ Read More…
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്‌സൈസ് ഓഫീസില്‍
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ആലപ്പുഴ എക്‌സൈസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും രാവിലെ എട്ട് മണിയോടെ എത്തി. ബംഗളൂരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോ, ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ പ്രതി തസ്ലിമയുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തത തേടിയാണ് താരങ്ങളെ ചോദ്യം ചെയ്തത്. Read More…
ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസിന്‍റെ നോട്ടീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയിനും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. തസ്ലീമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഫോണില്‍ കണ്ടെത്തിയ കൂടുതല്‍ ചാറ്റുകള്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ടവയാണെന്ന് റിപ്പോര്‍ട്ട്. തസ്ലീമ, ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തില്‍ ഷൈന്‍ ടോമിനൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും Read More…
ഷൈന്‍ ടോം ചാക്കോ വിവാദം: നിര്‍ണായക യോഗങ്ങള്‍ കൊച്ചിയില്‍
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങാതെ തുടരുന്നതിനിടെ, ഇന്ന് കൊച്ചിയില്‍ സുപ്രധാന യോഗങ്ങള്‍ ചേരുന്നു. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും യോഗങ്ങളാണ് ഇന്ന് നടക്കുന്നത്. ചലച്ചിത്ര സംഘടനകളുടെ നിലപാടിന് നിർണ്ണായകമായ തീരുമാനങ്ങള്‍ ഇന്നത്തെ യോഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. നടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ നാല് അംഗങ്ങള്‍ ചേർന്നുള്ള യോഗം നടക്കും. നടി വിന്‍സി നേരിട്ട ദുരനുഭവത്തെ അടിസ്ഥാനമാക്കി ഐസി എടുക്കുന്ന നിലപാടുകൾ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍. Read More…
ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി; അന്വേഷണത്തില്‍ വീണ്ടും ചോദ്യം ചെയ്യല്‍ സാധ്യത
കൊച്ചി: ലഹരി ഉപയോഗം കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി.മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27 (ലഹരി ഉപയോഗം)ഉം 29 (ഗൂഢാലോചന)ഉം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഷൈന്റെ മൊഴികള്‍ വീണ്ടും പൊലീസ് പരിശോധിക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. നേരത്തെ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നുവെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസിന്റെ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍, ഷൈന്‍ കഞ്ചാവും മെത്താംഫെറ്റമിനും Read More…
ഫോണ്‍ വിളികള്‍ തെളിവുകള്‍; ലഹരി ഉപയോഗം സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ, ഇടപാടുകാരനുമായി ബന്ധം വെളിപ്പെടുത്തി
കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ച പ്രധാന തെളിവായി ഫോണ്‍ വിളികള്‍. ഡാന്‍സാഫ് സംഘം ലഹരി ഇടപാടുകാരനായ സജീറിനെ തേടി എത്തിയപ്പോഴാണ് സംഭവം പുറത്തായത്. ചോദ്യം ചെയ്യലില്‍ സജീറിനെ പരിചയമുണ്ടെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഷൈന്‍ സമ്മതിച്ചു. എന്നാല്‍ സജീറുമായി നടത്തിയ ഫോണ്‍ വിളിയുടെ ഉദ്ദേശം വിശദീകരിക്കാന്‍ ഷൈന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചു. 36 ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യംചെയ്യലിന് ശേഷം ഷൈന്‍ ടോം ചാക്കോയെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ Read More…
ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട സംഭവം: ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 10.30ന് ഹാജരാകാനായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഷൈന്‍ 10 മണിക്ക് തന്നെ അഭിഭാഷകരോടൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയതിന് പിന്നിലെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് ഷൈനിന് നോട്ടീസ് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യാവലിയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഷൈന്‍ Read More…
ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണം; കൊച്ചി പൊലീസിന്റെ നോട്ടീസ്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ (ശനി) രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചു. നടനെ കണ്ടെത്താനാകാത്തതിനാല്‍ ഈ നോട്ടീസ് കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഡാന്‍സാഫ് സംഘം ലഹരിപരിശോധനയ്ക്കായി ഹോട്ടലിലെത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതിന്റെ കാരണമാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചോദ്യം. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ Read More…




