Agriculture Kerala News

വടക്കുംനാഥൻ സസ്യ വർണ്ണനം മെയ് 18ന്

തൃശ്ശൂർ: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രഭൂമിയായ തേക്കിൻകാട് മൈതാനത്തിലെ സസ്യങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് നടത്തുന്നു. അതോടൊപ്പം തന്നെ തേക്കിൻകാട് മൈതാനത്തിലെ സസ്യങ്ങളെ പൊതുജനങ്ങൾക്ക് തിരിച്ചറിയുന്നതിന് പ്രത്യേക സംവിധാനങ്ങളും നടപ്പിൽ വരുത്തുന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 2026 മെയ് 18 ന് തിങ്കളാഴ്ച രാവിലെ 9 30 ന് വടക്കുംനാഥ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുരത്തിന് അടുത്തുള്ള നിലപാടുതറയ്ക്ക് സമീപം വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ നിർവഹിക്കുന്നതാണ്. ചടങ്ങിൽ സംസ്ഥാന ഔഷധസസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ടി. കെ. ഹൃദീക്, സിനിമാ നടൻ ജയരാജ് വാര്യർ, ഓയിസ്ക ഇൻ്റർനാഷണൽ പ്രസിഡണ്ട് ഡോ. കെ. എസ്. രജിതൻ, വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി മനോജ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *