India News Politics

പിഎംശ്രീ അംഗീകരിച്ച് സുവേന്ദു അധികാരി സര്‍ക്കാര്‍


പിഎംശ്രീ അംഗീകരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഒപ്പുവെച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. പിഎംശ്രീ പദ്ധതിയില്‍ പങ്കെടുക്കില്ലെന്ന് മുമ്പത്തെ മമത ബാനര്‍ജി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പശ്ചിമബംഗാളിന് പുറമെ കേരളവും തമിഴ്‌നാടും ഈ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും സര്‍ക്കാര്‍ മാറിയതോടെ പെട്ടെന്ന് തന്നെ പിഎം ശ്രീ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കേരളം പദ്ധതിയില്‍ ആദ്യം ഒപ്പുവെച്ച് പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും സിപിഐ എതിര്‍ത്തതോടെ പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *