കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ ദിഘയിലെ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ എന്ന പദം ഒഴിവാക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. പുരിയിലെ ജഗന്നാഥ ധാമിനൻ്റെ വിശുദ്ധി മാനിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കിഴക്കൻ മേദിനിപുർ ജില്ലയിലെ തമ്ലുക്കിൽ നടന്ന രഥയാത്രാ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ ഈ സമുച്ചയം ‘ദിഘ ജഗന്നാഥ കൾച്ചറൽ സെൻ്റർ’ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പുരി ജഗന്നാഥ ധാമിനോടുള്ള Read More…
Tag: suvendhu adhikari
കൊൽക്കത്തയിൽ കെട്ടിടം തകർന്നു വീണ് അഞ്ച് മരണം; ജൂലൈ 31 വരെ നിർമാണ പദ്ധതികൾക്ക് വിലക്ക്
കൊൽക്കത്ത: കൊൽക്കത്തയിലെ തരാതല പ്രദേശത്ത് നിർമാണത്തിലിരുന്ന മൂന്ന് നില ഗോഡൗൺ തകർന്നു വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. 20 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന്, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഭരണകാലത്ത് അംഗീകാരം ലഭിച്ച എല്ലാ നിർമാണ പദ്ധതികളും ജൂലൈ 31 വരെ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉത്തരവിട്ടിട്ടുണ്ട്. കെട്ടിടം തകർന്നുവീണ് ഒൻപത് മണിക്കൂറ് കഴിഞ്ഞും ഏകദേശം 15 തൊഴിലാളികൾ കൂടി കോൺക്രീറ്റിൻ്റെയും Read More…
പശ്ചിമബംഗ ദിനം; ഇന്ത്യയിൽ നിലനിൽക്കാൻ നടത്തിയ പോരാട്ടത്തിൻ്റെ ഓർമപ്പെടുത്തലെന്ന് പ്രധാനമന്ത്രി
താരകേശ്വർ: പശ്ചിമബംഗ ദിനം കലണ്ടറിലെ ഒരു തിയതി മാത്രമല്ലെന്നും വിഭജനകാലത്ത് പശ്ചിമബംഗാൾ ഇന്ത്യയുടെ ഭാഗമായിത്തന്നെ നിലനിൽക്കാൻ നടത്തിയ പോരാട്ടത്തിൻ്റെ ഓർമപ്പെടുത്തലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച ശേഷം പശ്ചിമബംഗ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനകാലത്തെ ബംഗാളിൻ്റെ ചരിത്രവും ശ്യാമ പ്രസാദ് മുഖർജി വഹിച്ച പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു. അവിഭക്ത ബംഗാളിനെ മുഴുവൻ പാകിസ്ഥാനിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നും പശ്ചിമബംഗാൾ ഇന്ത്യയുടെ Read More…
ഹൂഗ്ലി നദീതീര ശുചീകരണ യജ്ഞം; ‘നമാമി ഗംഗ’ പദ്ധതിക്ക് ഊന്നൽ നൽകി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബുധനാഴ്ച കൊൽക്കത്തയിലെ ബാഗ്ബസാർ പ്രദേശത്തെ ഹൂഗ്ലി നദീതീരഘട്ടിൽ ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. കേന്ദ്ര സർക്കാരിൻ്റെ ‘നമാമി ഗംഗ’ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപ്രസിദ്ധമായ ‘മായേർ ഘട്ട്’ പരിസരത്തെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് സുവേന്ദു അധികാരി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ പത്നിയായ ശാരദാ ദേവിയുമായി ബന്ധപ്പെട്ട സ്ഥലമാണ് മായേർ ഘട്ട്. തുടർന്ന് ചൂൽ ഉപയോഗിച്ച് ഘട്ട് ശുചീകരിച്ചും അദ്ദേഹം Read More…
പ്രധാനമന്ത്രിയെ സന്ദർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനമേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. സംസ്ഥാനത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അധികാരി അറിയിച്ചു. പശ്ചിമ ബംഗാളിൻ്റെ പുരോഗതിക്ക് കേന്ദ്രത്തിൻ്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. സമീപകാല നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റത്.
പിഎംശ്രീ അംഗീകരിച്ച് സുവേന്ദു അധികാരി സര്‍ക്കാര്‍
പിഎംശ്രീ അംഗീകരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഒപ്പുവെച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. പിഎംശ്രീ പദ്ധതിയില്‍ പങ്കെടുക്കില്ലെന്ന് മുമ്പത്തെ മമത ബാനര്‍ജി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പശ്ചിമബംഗാളിന് പുറമെ കേരളവും തമിഴ്‌നാടും ഈ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കേരളത്തിലും തമിഴ്‌നാട്ടിലും സര്‍ക്കാര്‍ മാറിയതോടെ പെട്ടെന്ന് തന്നെ പിഎം ശ്രീ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കേരളം പദ്ധതിയില്‍ ആദ്യം ഒപ്പുവെച്ച് പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും സിപിഐ എതിര്‍ത്തതോടെ പിന്മാറുകയായിരുന്നു.
ബംഗാളിൽ ബിജെപിയുടെ ആദ്യ സർക്കാർ സത്യപ്രതിജ്ഞയ്ക്ക് എത്തി പ്രധാനമന്ത്രി
പശ്ചിമ ബംഗാളിലെ ബിജെപിയുടെ ആദ്യ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിലെത്തി. സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സുവേന്ദു അധികാരിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾക്കിടെ തുറന്ന വാഹനത്തിൽ വേദിയിലെത്തിയ പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.




