പശ്ചിമ ബംഗാളിലെ ബിജെപിയുടെ ആദ്യ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിലെത്തി.
സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സുവേന്ദു അധികാരിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾക്കിടെ തുറന്ന വാഹനത്തിൽ വേദിയിലെത്തിയ പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.





