
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,965 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,720 രൂപയായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,530 രൂപയും എട്ട് ഗ്രാമിന് 92,240 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളിയുടെ വില ഗ്രാമിന് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ്.




