പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ നേർന്നു.
ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ ആഗ്രഹങ്ങൾ മനസിലാക്കുകയും ചെയ്ത നേതാവാണ് സുവേന്ദു അധികാരിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അദ്ദേഹത്തിന് വിജയകരമായ ഭരണകാലം ആശംസിക്കുകയും ചെയ്തു.
പുതിയ മന്ത്രിമാരായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർതാനിയ, ക്ഷുദിറാം തുഡു, നിസിത് പ്രമാണിക് എന്നിവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച് ജനങ്ങളെ സേവിച്ച നേതാക്കളാണ് ഇവരെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിന് അവർ കൂടുതൽ കരുത്തേകുമെന്ന വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
രവീന്ദ്രനാഥ് ടാഗോറിൻ്റെ ജയന്തിയായ പൊചിഷ് ബൈശാഖ് ദിനത്തിലാണ് പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞ നടന്നതെന്നും ചടങ്ങിൽ ഗുരുദേവിന് ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.





