India News Politics

215 സീറ്റിൽ നിന്ന് 20 സീറ്റിലേക്ക്; മമത ബാനർജിയുടെ രാഷ്ട്രീയ സാമ്രാജ്യത്തിനേറ്റ തിരിച്ചടി

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോൾ, മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനും വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഒരുകാലത്ത് പശ്ചിമ ബംഗാളിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ നേതാവായി വിലയിരുത്തപ്പെട്ടിരുന്ന മമത ബാനർജി, 215 സീറ്റുകളുടെ ശക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ വ്യക്തിയായിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വെറും Read More…

India News Politics

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ് സുവേന്ദു അധികാരി; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ നേർന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ ആഗ്രഹങ്ങൾ മനസിലാക്കുകയും ചെയ്ത നേതാവാണ് സുവേന്ദു അധികാരിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അദ്ദേഹത്തിന് വിജയകരമായ ഭരണകാലം ആശംസിക്കുകയും ചെയ്തു. പുതിയ മന്ത്രിമാരായ ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർതാനിയ, ക്ഷുദിറാം തുഡു, നിസിത് പ്രമാണിക് എന്നിവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച് ജനങ്ങളെ സേവിച്ച നേതാക്കളാണ് ഇവരെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിന് Read More…

India News Politics

ബിജെപി സർക്കാർ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കൊൽക്കത്തയിൽ കർശന സുരക്ഷ

പുതിയ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് കൊൽക്കത്തയിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ശനിയാഴ്ച ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിനരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരവധി മുഖ്യമന്ത്രിമാരും പങ്കെടുക്കും. ചടങ്ങിനെ തുടർന്ന് നഗരത്തിലെ പ്രധാന മേഖലകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. മെയ് 9 രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചടങ്ങ് നടക്കുന്ന സ്ഥലത്തിൻ്റെ മൂന്ന് കിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോൺ, യു.എ.വി., ബലൂൺ, ഗ്ലൈഡർ വിമാനങ്ങൾ ഉൾപ്പെടെയുള്ള ചെറുവിമാനങ്ങളുടെ Read More…

India News Politics

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയെ പശ്ചിമ ബംഗാൾ ബിജെപി നിയമസഭാകക്ഷി നേതാവായി വെള്ളിയാഴ്ച തെരഞ്ഞെടുത്തു. ഇതോടെ പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേൽക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. നിയമസഭാകക്ഷി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിയമസഭാകക്ഷി യോഗം നടന്നത്. യോഗത്തിൽ സുവേന്ദു അധികാരിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.