India News Politics

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയെ പശ്ചിമ ബംഗാൾ ബിജെപി നിയമസഭാകക്ഷി നേതാവായി വെള്ളിയാഴ്ച തെരഞ്ഞെടുത്തു. ഇതോടെ പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേൽക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

നിയമസഭാകക്ഷി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിയമസഭാകക്ഷി യോഗം നടന്നത്. യോഗത്തിൽ സുവേന്ദു അധികാരിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *