കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
തിരുവനന്തപുരം: ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കുക, അനധികൃതമായി ഈടാക്കുന്ന പിഴ നിർത്തുക, പെര്‍മിറ്റ് കാലവതിയാകാതെ പുതുക്കുക, എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ. സര്‍ക്കാരും ട്രാന്‍സ്പോര്‍ട്ട് വകുപ്പും അനുകൂല നിലപാട് കാണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിന്റെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ സമരം Read More…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് ₹200 വര്‍ധിച്ച് വില ₹71,360 ആയി. ഗ്രാമിന് വില ₹25 വര്‍ധിച്ച് ₹8920 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണവില ₹71,000 മുതല്‍ ₹72,000 വരെ ഉയരുകയും കുറയുകയും ചെയ്യുന്ന പ്രവണതയാണ് വിപണിയില്‍ കാണപ്പെടുന്നത്. മേയ് 15ന് സ്വര്‍ണവില ₹68,880 ആയി ഇടിയുകയും പിന്നീട് മെച്ചപ്പെട്ട് ₹71,000 കടക്കുകയും ചെയ്തിരുന്നു. ഓഹരി വിപണിയിലെ മാറ്റങ്ങള്‍, അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനം തുടങ്ങിയ അന്താരാഷ്ട്ര ഘടകങ്ങളും Read More…
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും * വീട്ടിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തിൽ പങ്കുചേർന്ന് മന്ത്രി വീണാ ജോർജും ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിർത്തലാക്കുവാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ Read More…