Kerala News

ഫെവിക്രിൽ ക്ലേ ക്രാഫ്റ്റ് ഏകദിന വർക്ക്‌ഷോപ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

കേന്ദ്ര സർക്കാർ കീഴിലുള്ള എം എസ് എം ഈ -ഡി എഫ് ഒ , തൃശ്ശൂർ സംഘടിപ്പിക്കുന്ന പി എം വിശ്വകർമ്മ കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണന മേളയുടെ ഭാഗമായി, കോഴിക്കോട് ബീച്ച് റോഡിലെ ആസ്പിൻ കോർട്ടിയാർഡ്സിൽ പ്രത്യേക ഫെവിക്രിൽ ക്ലേ ക്രാഫ്റ്റ് (Terracotta, Mouldit) ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. തീയതികൾ: ജനുവരി 30, 31, ഫെബ്രുവരി 01 വേദി: ആസ്പിൻ കോർട്ടിയാർഡ്സ്, കോഴിക്കോട് ബീച്ച് റോഡ് ക്ലേ ക്രാഫ്റ്റ് രംഗത്ത് കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ Read More…

Kerala News

കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി; കോടഞ്ചേരിയില്‍ മാംസ വില്‍പന സ്ഥാപനങ്ങള്‍ അടച്ചിടും

കോഴിക്കോട്: കോടഞ്ചേരിയില്‍ സ്വകാര്യ പന്നി ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം ആഫ്രിക്കന്‍ പന്നിപ്പനിയെന്ന് സ്ഥിരീകരണം. കോടഞ്ചേരിയില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 7 മുണ്ടൂരില്‍ ആണ് രോഗബാധ കണ്ടെത്തിയത്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ നടത്തിയ പന്നികളുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. രോഗ ബാധയുടെ പശ്ചാത്തത്തില്‍ കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മുന്‍കരുതല്‍ കര്‍ശനമാക്കി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ Read More…

Kerala News

കോഴിക്കോട്,തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

Kerala News

നിപ: സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു

നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മരിച്ച രോഗി നിപ Read More…

Kerala News

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി; നിര്‍മാണോദ്ഘാടനം ജൂലായില്‍

കോഴിക്കോട്: ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 2134 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജൂലൈയില്‍ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വയനാട് എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചു. താമരശ്ശേരി ചുരത്തിന് പകരമായ പാതയായി കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത 8.11 കിലോമീറ്ററാണ് ദൈർഘ്യം. ദ്വിതീയ തുരങ്കങ്ങളായും നാലു വരി ഗതാഗതമാർഗ്ഗമായും പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മെയ് 14-15 തീയതികളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയ യോഗം പദ്ധതിയുടെ പ്രവൃത്തി വ്യവസ്ഥകള്‍ അംഗീകരിച്ചതോടെയാണ് അനുമതി Read More…

Kerala News Politics

കോഴിക്കോട് തീപ്പിടിത്തം: മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: മൊഫ്യൂസൽ ബസ്റ്റാൻഡിന് സമീപത്തെ ഹോൾസെയിൽ വസ്ത്രക്കടയ്ക്ക് തീപ്പിടിച്ച സംഭവത്തിൽ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നഗരത്തിൽ തുടർച്ചയായി ഉണ്ടാവുന്ന അഗ്നിബാധയെ പറ്റി ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്നലെ കോഴിക്കോട് ഉണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ടുകാരായ മന്ത്രിമാർ പോലും തയ്യാറാവുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ എല്ലാം നിഷ്ക്രിയമാണ്. പഴയ Read More…

Kerala News

കോഴിക്കോട് തീപിടിത്തം: 75 കോടിയിലധികം നഷ്ടം; ഇന്ന് വിദഗ്ധ പരിശോധന, വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മേയര്‍

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാരകമ്മീഷണിന്റെ ഭാഗമായ ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണും മരുന്ന് സംഭരണകേന്ദ്രവും പൂര്‍ണമായി കത്തി നശിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ച് കെട്ടിടത്തിന്റെ ചില്ലുള്‍പ്പെടെ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന് പിന്നിലുള്ള കാരണം Read More…

Kerala News

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ സജ്ജം

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ Read More…

Kerala News

മാലിന്യമുക്തം നവകേരളം – കോഴിക്കോട് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലുകളാണ് ജില്ലയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. എല്ലാ രാഷ്ട്രീയ, യുവജന, Read More…

Kerala News

മുക്കത്തെ പീഡനം : വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട് മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. പീഡനത്തിൽ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ യുവതി ഇപ്പോൾ ചികിത്സയിലാണ് . പീഡനശ്രമവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്പിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.