Kerala News

ഒബിസി മോർച്ച കോഴിക്കോട് റവന്യൂ ജില്ലാ നേതൃയോഗം;

കോഴിക്കോട്: ഒബിസി വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികൾക്ക് ഒരുങ്ങി ഒബിസി മോർച്ച. കോഴിക്കോട് റവന്യൂ ജില്ലാ നേതൃയോഗം സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. വിവിധ ഒബിസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

ഒബിസി വിഭാഗങ്ങളോടുള്ള പിണറായി സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണെന്ന് വിലയിരുത്തിയ യോഗം, ഫെബ്രുവരി 19ന് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് ശക്തമായ ജനകീയ ഇടപെടലുകൾ ആവശ്യമാണെന്നും നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *