തൃശൂർ: ശബരിമലയിൽ അയ്യപ്പഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വീഴ്ച വരുത്തുന്നതായി ആരോപിച്ച് ബിജെപി ഒബിസി മോർച്ച മേഖലാ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് ലഭിക്കേണ്ട പ്രസാദം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടെന്നും യോഗം ആരോപിച്ചു. തീർഥാടകരുടെ വിശ്വാസത്തെയും അവകാശങ്ങളെയും മാനിച്ച് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.എസ്.സി. നിയമനങ്ങളിൽ ഒബിസി വിഭാഗത്തിന് അർഹമായ Read More…
Tag: obc
ഒ ബി സി വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവരും മാതാപിതാക്കളിൽ രണ്ടുപേരെയോ ഒരാളെയോ നഷ്ടപ്പെട്ടവരുമായ മെഡിക്കൽ/അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് പ്രത്യേക സ്കോളർഷിപ്പ് നൽകുന്നു. സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് 50,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. അപേക്ഷകൾ www.egrantz.kerala.gov.in വഴി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. ഫോൺ:📞 0492-2222335.
ഒ.ബി.സി മത സംവരണം അവസാനിപ്പിക്കണം: ബി.ജെ.പി ഒ.ബി.സി മോർച്ച കോഴിക്കോട് മേഖലാ നേതൃയോഗം
കോഴിക്കോട്: ഒ.ബി.സി വിഭാഗത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങൾ മതാടിസ്ഥാനത്തിൽ വീതംവെച്ച് നൽകുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച കോഴിക്കോട് മേഖലാ നേതൃയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എം. പ്രേമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത സംവരണം റദ്ദാക്കണമെന്ന വിഷയത്തിൽ കലക്ട്രേറ്റുകൾക്ക് മുന്നിൽ ഒ. ബി.സി മോർച്ചയുടെ നേതൃത്വത്തിൽ ഒ.ബിസി അവകാശ സംരക്ഷണ ധർണ്ണയും നടന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന Read More…
ഒബിസി മോർച്ച കോഴിക്കോട് റവന്യൂ ജില്ലാ നേതൃയോഗം;
കോഴിക്കോട്: ഒബിസി വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികൾക്ക് ഒരുങ്ങി ഒബിസി മോർച്ച. കോഴിക്കോട് റവന്യൂ ജില്ലാ നേതൃയോഗം സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. വിവിധ ഒബിസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഒബിസി വിഭാഗങ്ങളോടുള്ള പിണറായി സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണെന്ന് വിലയിരുത്തിയ യോഗം, ഫെബ്രുവരി 19ന് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് ശക്തമായ Read More…




