Kerala News Politics

ഒ.ബി.സി മത സംവരണം അവസാനിപ്പിക്കണം: ബി.ജെ.പി ഒ.ബി.സി മോർച്ച കോഴിക്കോട് മേഖലാ നേതൃയോഗം

കോഴിക്കോട്: ഒ.ബി.സി വിഭാഗത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങൾ മതാടിസ്ഥാനത്തിൽ വീതംവെച്ച് നൽകുന്ന സർക്കാർ നയം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച കോഴിക്കോട് മേഖലാ നേതൃയോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എം. പ്രേമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മത സംവരണം റദ്ദാക്കണമെന്ന വിഷയത്തിൽ കലക്ട്രേറ്റുകൾക്ക് മുന്നിൽ ഒ. ബി.സി മോർച്ചയുടെ നേതൃത്വത്തിൽ ഒ.ബിസി അവകാശ സംരക്ഷണ ധർണ്ണയും നടന്നു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കാണ് ഒ.ബി.സി സംവരണം. എന്നാൽ കേരളത്തിൽ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെട്ട ചില മതവിഭാഗങ്ങൾക്ക് മാത്രമായി പ്രത്യേക സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ന്യൂനപക്ഷ സംവരണം ലഭിക്കുന്നവർക്ക് ഒ.ബി സി. സംവരണം കൂടി നൽകി അർഹരായ പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകുല്യങ്ങൾ നഷ്ടപ്പെടുകയാണ്. ഇതിനെതിരെ ഇരട്ട സംവരണം അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കളക്ട്രേറ്റുകളിലേക്കും ജൂൺ 22 മുതൽ 30 വരെ ഒ.ബി.സി. അവകാശ സംരക്ഷണ ധർണ്ണ സമരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിൽ മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലെ ജില്ലാ ഉപരി നേതാക്കൻമാർ യോഗത്തിൽ പങ്കെടുത്തു. ഒ ബി സി മോർച്ച സംസ്ഥാന ഐ.ടി. കൺവീനർ പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റും കൗൺസിലറുമായ ടി. രനീഷ് മുഖ്യ പ്രഭാഷണം നടത്തി.

ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ഇരട്ട സംവരണ സമര പരിപാടികൾ അവതരിപ്പിച്ചു. സംസ്ഥാ സെക്രട്ടറിമാരായ വിജയൻ വട്ടിപ്പുറം രാധ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *