ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 26, 27 (വെള്ളി, ശനി) ദിവസങ്ങളിൽ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.





