ചേറ്റുപുഴ വട്ടപ്പിള്ളിയിലെ ലേറ്റ് ചന്ദ്രന്റെയും സുരജയുടെയും മകളായ ഡോ. വി.സി. ശ്രീലക്ഷ്മി സിവിൽ സർവീസ് പരീക്ഷയിൽ ആൾ ഇന്ത്യ തലത്തിൽ 133-ാം റാങ്ക് നേടിയതിനെ തുടർന്ന് അഖില കേരള എഴുത്തച്ഛൻ സമാജം അഭിനന്ദിച്ചു. കഠിനാധ്വാനവും ആത്മവിശ്വാസവും ചേർന്ന പരിശ്രമത്തിലൂടെയാണ് ശ്രീലക്ഷ്മി ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചതെന്നും ഇത് യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും സമാജം നേതാക്കൾ പറഞ്ഞു.
സമാജം പ്രസിഡന്റ് പി.ആർ. സുരേഷ്, സെക്രട്ടറി വി.എ. രവീന്ദ്രൻ എന്നിവർ അഭിനന്ദന സന്ദേശം അറിയിച്ചു. എം.എ. കൃഷ്ണനുണ്ണി, സി.എൻ. സജീവൻ, എൻ. സന്തോഷ്, എം.എൻ. ശശികുമാർ, എം.വി. സുബ്രമണിയൻ, കെ.എ. സുരേഷ് ബാബു, എം.എൻ. ഉണ്ണികൃഷ്ണൻ, വത്സൻ സുരേഷ് വി.ആർ, മോഹനൻ, വിജയൻ മാസ്റ്റർ തുടങ്ങിയവരും ശ്രീലക്ഷ്മിയുടെ വിജയത്തെ പ്രശംസിച്ച് ആശംസകൾ നേർന്നു. ഈ നേട്ടം പ്രദേശത്തിനും സംസ്ഥാനത്തിനും അഭിമാനകരമാണെന്നും സമാജം വ്യക്തമാക്കി.





