ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പാർലമെൻ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനെ തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഡൽഹി മെട്രോയിലെ അഞ്ച് സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു.
രാജീവ് ചൗക്ക്, ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർത്ഥ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ഇന്ന് ആരംഭിക്കും. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സി.ജെ.പി പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധ മാർച്ചിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.





