India International News Politics

ഇറാനിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി എംബസി

ദുബായ്: ഇറാനിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായ സാഹചര്യത്തിൽ, അവിടേക്കുള്ള യാത്ര തൽക്കാലം മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാരോട് ഇന്ത്യ നിർദേശിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ വാണിജ്യ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി രാജ്യം വിടുന്നത് പരിഗണിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിൽ സംഘർഷവസ്ഥ വർധിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പ്രശ്നങ്ങൾ ആരംഭിക്കാമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശത്തിൽ ചൂണ്ടിക്കാട്ടി. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതുവരെ ഏത് ആവശ്യത്തിനായാലും ഇറാനിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് യാത്രാ നിർദേശത്തിൽ എംബസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *