Business Economy India International Job Kerala Medical News Politics

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരനെ കാണാതായി

ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമയുടെ പതാക വഹിക്കുന്ന എണ്ണക്കപ്പലായ എംടി എൽ ഗായയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. “ഇന്ന് ഒമാൻ തീരത്ത് വാണിജ്യ കപ്പലായ എംടി എൽ ഗായയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ ഇതുവരെ രക്ഷപ്പെടുത്തി,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കാണാതായ Read More…

Business Economy India Kerala News Politics

ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്; ഇടവേള 25 ദിവസമാക്കി

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള ഗ്രാമീണമേഖലയിൽ 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എൽപിജി വിതരണ പ്രതിസന്ധി കുറഞ്ഞതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. ഇനി ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം പൂർത്തിയായാൽ അടുത്ത സിലിണ്ടറും ബുക്ക് ചെയ്യാം. പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ ബുക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ നഗര-ഗ്രാമ Read More…

Agriculture India International News Politics

പശ്ചിമേഷ്യൻ സംഘർഷം; വെല്ലുവിളികൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത ഉറപ്പാക്കി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങൾക്കിടയിലും രാജ്യത്ത് വളങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2025-26 കാലയളവിൽ സംഘർഷം രൂക്ഷമായതോടെ അമോണിയ, ഫോസ്ഫോറിക് ആസിഡ്, സൾഫർ, പൊട്ടാഷ് തുടങ്ങിയ വള നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കുകയും ചരക്ക്, ഇൻഷുറൻസ് ചെലവുകൾ വർധിക്കുകയും കയറ്റുമതിയിൽ കാലതാമസവും വിലക്കയറ്റവും ഉണ്ടാവുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യം മറികടക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുകയും, ദീർഘകാല Read More…

India International News Politics

ഇറാനിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി എംബസി

ദുബായ്: ഇറാനിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായ സാഹചര്യത്തിൽ, അവിടേക്കുള്ള യാത്ര തൽക്കാലം മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാരോട് ഇന്ത്യ നിർദേശിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ വാണിജ്യ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി രാജ്യം വിടുന്നത് പരിഗണിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിൽ സംഘർഷവസ്ഥ വർധിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പ്രശ്നങ്ങൾ ആരംഭിക്കാമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശത്തിൽ ചൂണ്ടിക്കാട്ടി. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ Read More…

India International News

ഉക്രൈൻ-പശ്ചിമേഷ്യ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം വേണം: പ്രധാനമന്ത്രി

ഇക്രൈൻ, പശ്ചിമേഷ്യ സംഘർഷങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രപരമായ ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക നടപടികൾ മാത്രം സ്ഥിരമായ സമാധാനം ഉറപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നോർവേ പ്രധാനമന്ത്രി ജൊനാസുമായി ഓസ്ലോയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം. ആഗോള സ്ഥാപനങ്ങളിൽ പരിഷ്‌കരണം ആവശ്യമാണെന്നും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.