India News Politics

ബിജെപി ഒരു സമുദായത്തിനും എതിരല്ല; നിതിൻ ഗഡ്കരി

നാഗ്പൂർ: ഒരു സമുദായത്തിനും എതിരല്ല ഭാരതീയ ജനതാ പാർട്ടി (ബിജെപി)യെന്നും എല്ലാ മതങ്ങളും ജാതികളും സമുദായങ്ങളും ഒത്തൊരുമിച്ച് മുന്നോട്ട് പോകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ അനുസ്മരണ പ്രഭാഷണ പരമ്പരയിൽ ശനിയാഴ്ച സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ജനസംഘ് സ്ഥാപകനായ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്നും ആ ആശയങ്ങൾ പിന്തുടർന്നാണ് ബിജെപി മുന്നോട്ട് പോകേണ്ടതെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

എല്ലാ മതവിഭാഗങ്ങളിലുമുള്ള ജനങ്ങളെ ദേശീയ ആദർശങ്ങളുടെ അടിസ്ഥാനത്തിൽ ഒരുമിപ്പിച്ചുകൊണ്ടാണ് ഇന്ത്യയെ ‘വിശ്വഗുരു’വാക്കി മാറ്റേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാ ഇന്ത്യക്കാരുടേതുമാണ്,” എന്നും ദേശീയ ഐക്യത്തിൻ്റെയും സമവായത്തിൻ്റെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഗഡ്കരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *