Kerala News Politics

മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ച്  പി ശ്യാം രാജ്

മാനന്തവാടി: ഈസ്റ്റർ ദിനത്തിൽ മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ്. ഉച്ചക്കുശേഷം ആയിരുന്നു ശ്യാംരാജ് ബിഷപ്പ് ഹൗസിൽ എത്തിയത്. ഈസ്റ്റർ ആശംസകൾ നേർന്നശേഷം ശ്യാം  മാനന്തവാടിയിലെയും വയനാട്ടിലെയും വിവിധ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്തു. വയനാട്ടിലെ ആരോഗ്യ മേഖലയിലേയും ഗോത്ര മേഖലയിലെയും വികസന പ്രശ്നങ്ങളും,  വിദ്യാഭ്യാസ മേഖലകളിലെ  അടിസ്ഥാന പ്രശ്നങ്ങളും തൊഴിലില്ലായ്മ എന്നിവയിൽ അടക്കം  വിവിധ വിഷയങ്ങളിൽ സ്ഥാനാർത്ഥിയുമായി ബിഷപ്പ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *