International News

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു; എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

ദുബൈ: യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നിലവിലെ സാഹചര്യം അധികൃതർ നിയന്ത്രണത്തിൽ കൈകാര്യം ചെയ്യുകയാണെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

ഇതിനിടെ എമിറേറ്റ്‌സ് അറിയിച്ചതനുസരിച്ച് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിമാനത്താവളം അടച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാതിരിക്കണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് അറിയിപ്പുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *