International News

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു; എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

ദുബൈ: യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നിലവിലെ സാഹചര്യം അധികൃതർ നിയന്ത്രണത്തിൽ കൈകാര്യം ചെയ്യുകയാണെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഇതിനിടെ എമിറേറ്റ്‌സ് അറിയിച്ചതനുസരിച്ച് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിമാനത്താവളം അടച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാതിരിക്കണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം Read More…

International News

ഗൾഫ് വ്യോമാതിർത്തികൾ അടഞ്ഞു; 3,400 വിമാനങ്ങൾ റദ്ദാക്കി

ദുബായ്: ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതോടെ മേഖലയിൽ വൻ യാത്രാ പ്രതിസന്ധി. ആദ്യ ദിവസങ്ങളിൽ തന്നെ 3,400ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലുടനീളം ഏകദേശം മൂന്ന് ലക്ഷം യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ദുബായ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്എന്നിവ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മേഖലയിലുടനീളമുള്ള ആറു പ്രധാന എയർപോർട്ടുകൾ അടച്ചുപൂട്ടിയതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി കൊടുത്തവർക്ക് താത്പര്യമില്ല; 14 കേസുകൾ കൂടി പൊലീസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്കു കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നതാണ് പ്രധാന കാരണം. ഇതുവരെ 35 കേസുകൾ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം രജിസ്റ്റർ ചെയ്തതിൽ ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇനി ശേഷിക്കുന്ന 14 കേസുകളും ഈ മാസം തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. ഹേമ കമ്മിറ്റി Read More…

Kerala News

ഷൊര്‍ണൂര്‍ ഒന്നാം ലെവല്‍ ക്രോസ് നാളെയും മറ്റന്നാളും (ഒക്ടോബര്‍ 18 നും 19 നും) അടച്ചിടും

ഷൊര്‍ണൂര്‍ – ചേലക്കര റൂട്ടില്‍ ഷൊര്‍ണൂര്‍ – വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 1/800-900 ലെവല്‍ ക്രോസ് നാളെയും മറ്റന്നാളും (ഒക്ടോബര്‍ 18 ന് രാവിലെ 9 മുതല്‍ ഒക്ടോബര്‍ 19 ന് വൈകീട്ട് 6 മണി വരെ) അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങള്‍ പാഞ്ഞാള്‍ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.