Kerala News

പി. സി. ജോർജിനെതിരെ നടപടി ശക്തം; സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ്

കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി. സി. ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍, ജോര്‍ജ് തിങ്കളാഴ്ച വരെ സാവകാശം ചോദിച്ചു.

പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ജോര്‍ജ് സമയം തേടിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. ഹൈക്കോടതിയും കോട്ടയം സെഷന്‍സ് കോടതിയും നേരത്തെ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *