കൊച്ചി: ചാനൽ ചര്‍ച്ചയിൽ നടത്തിയ വിദ്വേഷ പരാമർശ കേസിൽ പി. സി. ജോർജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 5-ന് ചാനൽ ചര്‍ച്ചയ്ക്കിടെ ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതായി യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവയും ജോർജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട പൊലീസ് ഹാജരാകാൻ നോട്ടീസ് നൽകി, ഇതിന് പിന്നാലെ അദ്ദേഹം കോടതിയിൽ Read More…
Tag: p c george
പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തള്ളി, രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. കോടതി പിസി ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ വൈകീട്ട് ആറുമണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോര്‍ജിനെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപാകത പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ Read More…
അറസ്റ്റിൽ നിന്ന് മോചിതനായി പിസി ജോർജ്: ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി
കോട്ടയം: മതവിദ്വേഷ പരാമർശക്കേസിൽ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ജോർജിനെ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം സ്റ്റേഷനിൽ ഇന്ന് ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിനുമുമ്പ് പൊലീസ് വീട്ടിലെത്തിയപ്പോൾ ജോർജ് സ്ഥലത്തില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ജനുവരി 5-ന് ഒരു ചാനൽ ചര്‍ച്ചക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തെ തുടർന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ Read More…
പി. സി. ജോർജിനെതിരെ നടപടി ശക്തം; സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ്
കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി. സി. ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍, ജോര്‍ജ് തിങ്കളാഴ്ച വരെ സാവകാശം ചോദിച്ചു. പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ജോര്‍ജ് സമയം തേടിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. ഹൈക്കോടതിയും കോട്ടയം സെഷന്‍സ് കോടതിയും നേരത്തെ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.


