Kerala News

അറസ്റ്റിൽ നിന്ന് മോചിതനായി പിസി ജോർജ്: ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

കോട്ടയം: മതവിദ്വേഷ പരാമർശക്കേസിൽ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി.

ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ജോർജിനെ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം സ്റ്റേഷനിൽ ഇന്ന് ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിനുമുമ്പ് പൊലീസ് വീട്ടിലെത്തിയപ്പോൾ ജോർജ് സ്ഥലത്തില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ജനുവരി 5-ന് ഒരു ചാനൽ ചര്‍ച്ചക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തെ തുടർന്ന് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *