തൃശൂർ: അന്തരിച്ച ബിജെപി മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് പി .എസ്. ശ്രീരാമൻ അനുസ്മരണയോഗം തിങ്കളാഴ്ച (26/10/2026) വൈകിട്ട് 4 മണിക്ക് തൃശൂരിലെ നമോ ഭവനിൽ നടക്കും. ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും.
ആർഎസ്എസ് വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ്, ബിഎംഎസ് സംസ്ഥാന സമിതി അംഗം എ.സി. കൃഷ്ണൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്റ്റർ, ബിജെപി മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത് എന്നിവർ അനുസ്മരണയോഗത്തിൽ പങ്കെടുക്കും.





