Health India News

രാജ്യം ചർമ്മദാനത്തെ പ്രോത്സാഹിപ്പിക്കണം: ഡോ സുനിൽ കേശ്വാനി

രാജ്യത്ത് ചർമ്മദാനം (Skin Donation) വളരെ കുറവാണെന്നും സാധാരണ അവയവ ദാനം പോലെ ജനങ്ങൾ നൽകാൻ വിമുഖത കാണിക്കുന്നുണ്ടെന്നും എൻ.ബി.സി ഡയറക്ടറും പ്ലാസ്റ്റിക് സർജനും ആയ ഡോ. സുനിൽ കേശ്വാനി പറഞ്ഞു.

വൃക്ക, കരൾ, ഹൃദയം ലഭിക്കുന്നത് പോലെ ചർമ്മം ലഭിക്കുന്നത് വളരെയധികം കുറവാണ്. എന്നാൽ പല സർജറികൾക്കും ചർമ്മം ആവശ്യവുമാണ്. ചർമ്മം ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നാഷ്ണൽ ബേൺസ് സെൻ്റർ അറിയിച്ചു. ചർമ്മദാനത്തെക്കുറിച്ചുള്ള അവബോധക്കുറവാണ് ഈ പ്രശ്നത്തിൻ്റെ പ്രധാന കാരണം.

മുംബൈയിൽ മാത്രം ഓരോ മാസവും ഏകദേശം 150 പൊള്ളൽ ബാധിതർക്കാണ് ചർമ്മം ആവശ്യമായി വരുന്നത്. എന്നാൽ നിലവിൽ 30 പേർ മാത്രമാണ് ചർമ്മദാനം ചെയ്യുന്നത്. ഇതുവഴി നിരവധി രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊള്ളൽ ചികിത്സയിൽ ചർമ്മം മാറ്റിവെക്കൽ (Skin Grafting) അത്യന്താപേക്ഷിതമാണെന്നും, അതിനാൽ കൂടുതൽ പേർ ചർമ്മദാനത്തിനായി മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *