Health India Kerala Medical News

അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ: അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത നവജാത ശിശുമരണങ്ങൾ അന്വേഷിക്കാൻ ആരോഗ്യവകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നിർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ഇരുവകുപ്പുകളും പ്രത്യേക വിദഗ്ധ സമിതികൾ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ചെയർമാനായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അഞ്ച് ആഴ്ചയ്ക്കകം വിശദമായ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും നിർദേശിച്ചത്.

വിദഗ്ധ സമിതികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് സമർപ്പിക്കുന്ന എല്ലാ രേഖകളും അന്വേഷണ റിപ്പോർട്ടുകൾക്കൊപ്പം കമ്മീഷന് കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ലഭിക്കുന്ന റിപ്പോർട്ടുകളും രേഖകളും കമ്മീഷൻ വിശദമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *