തൃശ്ശൂർ: സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന വികസന കുതിപ്പ് തുടരുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ -വെള്ളറക്കാട് റോഡ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന വികസനത്തില്‍ വന്‍ മുന്നേറ്റമാണ് നടന്നത്. അധികാര കേന്ദ്രങ്ങളിലുള്ളവര്‍ ഈ വികസനത്തെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചാലും കേരളം അതിജീവിച്ച് മുന്നോട്ടു പോകും. വീടുവെയ്ക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഖ്യ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ലൈഫ് പദ്ധതി വഴി 17180 കോടി രൂപ വിനിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഗ്രാന്റ് നല്‍കുന്നതും കേരളമാണ്. അര്‍ഹമായ ഗ്രാന്റ് കേന്ദ്രം നല്‍കുന്ന മുറയ്ക്ക് കേരളത്തിലെ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുമെന്നും ക്ഷേമപെന്‍ഷന്‍ കൂട്ടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.





